കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം; ജെഎന്‍യുവില്‍ പോസ്റ്റര്‍

'കശ്മീരിന് സ്വാതന്ത്ര്യം, പലസ്തീന് സ്വാതന്ത്ര്യം,ജീവിക്കാനുള്ള സ്വയം അവകാശം'
കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം; ജെഎന്‍യുവില്‍ പോസ്റ്റര്‍

ന്യു ഡല്‍ഹി: കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യുവില്‍ പോസ്റ്റര്‍. തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ്‌യുവിന്റെ (ഡെമാക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍) പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.  'കശ്മീരിന് സ്വാതന്ത്ര്യം, പലസ്തീന് സ്വാതന്ത്ര്യം,ജീവിക്കാനുള്ള സ്വയം അവകാശം' ഇതാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. 

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ പുതിയ ബ്ലോക്കിലാണ് പോസ്റ്റര്‍ പതിച്ചിരുനനത്. അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോസ്റ്റര്‍ നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ ഡിഎസ്‌യു അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com