കേന്ദ്രസര്‍ക്കാര്‍ ഫണ്ട് യുപി വികസനത്തിന് വിനിയോഗിച്ചില്ല; നരേന്ദ്രമോദി

കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയിട്ടും അഖിലേഷ് സര്‍ക്കാര്‍ യുപിയില്‍ വികസനം നടപ്പാക്കിയിട്ടില്ലെന്ന് മോദി
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് യുപി വികസനത്തിന് വിനിയോഗിച്ചില്ല; നരേന്ദ്രമോദി

ലഖ്‌നോ: യുപി സര്‍ക്കാര്‍ വാരാണസിയെ അവഗണിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയിട്ടും അഖിലേഷ് സര്‍ക്കാര്‍ യുപിയില്‍ വികസനം നടപ്പാക്കിയിട്ടില്ലെന്ന് മോദി കൂട്ടിചേര്‍ത്തു. യുപി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മോദി. 


തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ നരേന്ദ്രമോദിയുടെ റോഡ് ഷോയായിരുന്നു ഇന്നത്തേത്. ഇന്നലെത്തേതില്‍ നിന്നും വിത്യസ്തമായി ജനനിബിഡമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡ് ഷോയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങളും നല്‍കിയ സ്‌നേഹത്തിന് നന്ദി പറഞ്ഞായിരുന്നു നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റാലി സംഘടിപ്പിക്കും. 
എല്ലാ ഇന്ത്യക്കാരന്റെയും മനസില്‍ ഒരു പ്രത്യേകസ്ഥാനമുള്ളയിടമാണ് വാരാണസി. വാരാണസി ഒരു നഗരം മാത്രമല്ലെന്നും നമ്മുടെ സംസകാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭൂമിയാണെന്നും വാരാണസിയെ പൈതൃക നഗരമായി ഉയര്‍ത്തുകയാണ് തന്റെ വലിയ സ്വപ്‌നമെന്നും മോദി പറഞ്ഞു. 


അവസാനഘട്ട പ്രചാരണത്തിന് നാളെ കൊടിയിറങ്ങും. അതുകൊണ്ട് തന്നെ അവസാനഘട്ടം അത്യന്തം ആവേശഭരിതമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com