മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ഉച്ചക്കഞ്ഞിക്ക് ആധാര്‍ വേണ്ട

മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ഉച്ചക്കഞ്ഞിക്ക് ആധാര്‍ വേണ്ട

ന്യൂഡല്‍ഹി: സ്‌കൂളുകളിലുള്ള ഉച്ചക്കഞ്ഞിക്ക് ആധാര്‍ വേണമെന്ന നിര്‍ബന്ധം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം മറ്റെന്തിങ്കിലും തിരിച്ചറിയല്‍ രേഖ മതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാനുഷിക വിഭവ വകുപ്പ് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉച്ചക്കഞ്ഞിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ ശക്തമായ പ്രതികരണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മലക്കം മറിഞ്ഞത്.

ആധാര്‍ കാര്‍ഡില്ലെങ്കിലും ഉച്ചക്കഞ്ഞി നല്‍കാമെന്നാണ്് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി തുടരുമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. സുതാര്യത വരുത്താനും ചോര്‍ച്ച തടയാനുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ വിവിധ ആനുകൂല്യ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുളള തയാറെടുപ്പിലാണ് കേന്ദ്രം. 
ഉച്ചക്കഞ്ഞിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്.          
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com