തിരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞു; മോദി വീണ്ടും വിദേശരാജ്യങ്ങളിലേക്ക്

പ്രധാനമന്ത്രി വീണ്ടും വിദേശപര്യടനത്തിനൊരുങ്ങുന്നു
തിരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞു; മോദി വീണ്ടും വിദേശരാജ്യങ്ങളിലേക്ക്

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണ തിരക്കുകളെല്ലാം കഴിഞ്ഞപ്പോള്‍ ലോകരാജ്യ സന്ദര്‍ശനത്തിന് ഒരുങ്ങി നില്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്ക, റഷ്യ, ജര്‍മനി, സ്‌പെയിന്‍, കസാഖ്‌സ്താന്‍ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കാനിരിക്കുന്നത്. ആറു മാസം മുന്‍പു നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം പിന്നെ വിദേശ യാത്രകളൊന്നും നടത്തിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനവും നിയമസഭാ തിരഞ്ഞെടുപ്പുകളും വന്നതോടെയാണ് യാത്ര മുടങ്ങിയത്. 

മേയ് പകുതിയോടെ ശ്രീലങ്കയില്‍ ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്തശേഷം ബുദ്ധമതം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ ഐക്യരാഷ്ട്രദിനാഘോഷങ്ങളിലും പങ്കെടുക്കും. ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയില്‍ പണിതീര്‍ത്ത ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റഷ്യാ സന്ദര്‍ശനം. ഇന്തോ- ജര്‍മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിഷന്റെ നാലാമത് യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ബെര്‍ലിനും സന്ദര്‍ശിക്കുന്നുണ്ട്. 

മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയ്ക്ക് പ്രധാനമന്ത്രി ജര്‍മന്റെ നിക്ഷേപം ആവശ്യപ്പെടുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി, പ്രതിരോധം, പാരമ്പര്യേതര ഊര്‍ജം എന്നിവയിലേക്കുള്ള നിക്ഷേപം സ്‌പെയിനില്‍ നിന്ന് ചോദിക്കാനാണ് തീരുമാനം. വരുന്നു രണ്ടു മാസത്തിനുള്ളില്‍ ഈ അഞ്ചു രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി മടങ്ങിയെത്തുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com