ജനം ജനാധിപത്യത്തിന്റെ ഉത്സാവാഘോഷത്തിലെന്ന് നരേന്ദ്രമോദി

ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്തവരും ചെയ്യാത്തവരുമുണ്ട്. വോട്ട് ചെയ്യാത്തവരോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തില്ല
ജനം ജനാധിപത്യത്തിന്റെ ഉത്സാവാഘോഷത്തിലെന്ന് നരേന്ദ്രമോദി

ന്യൂഡെല്‍ഹി: ജനം ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുയായിരുന്നു നരേന്ദ്രമോദി. പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ട് ചെയ്ത് വൈകാരികമായല്ല. ഇന്ത്യയുടെ വികസനത്തിനായാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളിലെ വിജയത്തോടെ പുതിയ ഇന്ത്യയുടെ ഉദയമാണ്. അത് സ്ത്രീകളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്ന ഇന്ത്യയാണ്. യുവാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്ന ഇന്ത്യയാണ്. ഇന്ത്യയിലെ പാവങ്ങള്‍ക്ക് വേണ്ടത് വാഗ്ദാനങ്ങളല്ലെന്നും അവസരങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇത് ബിജെപിയുടെ സുവര്‍ണകാലമാണ്. പാര്‍ട്ടിയുടെ ഈ വിജയത്തില്‍ അഹങ്കാരം അരുത്. ഈ വിജയം പാര്‍ട്ടിയെ കൂടുതല്‍ വിനയാന്വിതരാക്കുന്നു. ഉത്തര്‍പ്രദേശില്‍ ജനം മാറ്റത്തിനായാണ് വിധിയെഴുതിയത്. ഇതോടെ പ്രീണന രാഷ്ട്രീയത്തിന് അറുതിയായി. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഓരോ എംഎല്‍എമാരും പ്രതിജ്ഞാബദ്ധമായിരിക്കണം

ബിജെപി രാജ്യത്തെ വലിയ ജനാധിപത്യപാര്‍ട്ടിയാണ്. ഈ വിജയം പാര്‍ട്ടി അധ്വാനിച്ച് നേടിയതാണ്. ഈ വിജയത്തിന് അടിത്തറ പാകിയത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ്. മധ്യവര്‍ഗത്തിന്റെ ദുരിതം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മനുഷ്യരായാല്‍ തെറ്റുകള്‍ പറ്റുന്നത് സ്വഭാവികമാണ്. അത്‌കൊണ്ട് ഉദ്ദേശ്യം തെറ്റാകണമെന്നില്ലെന്നും മോദി പറഞ്ഞു

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്ലാവരുടെയും സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ പാവങ്ങളുടെ ക്ഷേമമാണ് ലക്ഷ്യമിടുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്തവരും ചെയ്യാത്തവരുമുണ്ട്. വോട്ട് ചെയ്യാത്തവരോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തില്ല. സര്‍ക്കാരിന്റെയും പാര്‍്ട്ടിയുടെയും ഭാഗത്ത് നിന്നും വേര്‍തിരിവ് ഉണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും മോദി പറഞ്ഞു.

താന്‍ ലക്ഷ്യമിടുന്നത് ഈ തെരഞ്ഞെടുപ്പോ 2019ലെയോ തെരഞ്ഞെടുപ്പല്ല. അഞ്ച്് വര്‍ഷം കൊണ്ട് രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ലക്ഷ്യമിടുന്നത് സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടെ നാം സ്വപ്‌നം കണ്ട ഇന്ത്യ സഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. 

500 മീറ്ററോളം ദൂരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലൂടെ നടന്നാണ് മോദി പാര്‍്ട്ടി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി ആസ്ഥാനത്തെത്തിയ മോദിയെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വീകരണത്തിന് ശേഷം യുപി,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് മുഖ്യമന്ത്രിമാരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com