സ്വതന്ത്ര എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടു പോയതായി കോണ്‍ഗ്രസ്‌

മണിപ്പൂരില്‍ സ്വതന്ത്ര എംഎല്‍എയെ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും ബിജെപി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ്‌
സ്വതന്ത്ര എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടു പോയതായി കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അംഗബലം സ്വന്തമാക്കാനുള്ള പാര്‍ട്ടികളുടെ ഓട്ടത്തിന് പിന്നാലെ സ്വതന്ത്ര എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടു പോയതായി കോണ്‍ഗ്രസ് ആരോപണം. 

സ്വതന്ത്ര എംഎല്‍എ അശാബ് ഉദ്ദിനെയാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും ബിജെപി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഫെഡറലിസത്തേയും നിയമവാഴ്ചയേയും മോദി കൊലപ്പെടുത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

സ്വതന്ത്ര എംഎല്‍എയെ ഒളിപ്പിക്കുന്നതിനായി സിഐഎസ്എഫിനേയും, വിമാനത്താവള ഉദ്യോഗസ്ഥരേയും കേന്ദ്ര സര്‍ക്കാര്‍ ദുരൂപയോഗം ചെയ്തിരിക്കുകയാണെന്നും രണ്‍ദീപ് ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com