ഗോവയില്‍ പ്രവര്‍ത്തിക്കാനല്ലാതെ, അവധി ആഘോഷിക്കാന്‍ മാത്രമെത്തിയാല്‍ ഇങ്ങനെയിരിക്കും, കോണ്‍ഗ്രസിനെ കളിയാക്കി പരീക്കര്‍

പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് മടങ്ങിയെത്തിയതില്‍ ഒരു ദുംഖവും ഇല്ല
ഗോവയില്‍ പ്രവര്‍ത്തിക്കാനല്ലാതെ, അവധി ആഘോഷിക്കാന്‍ മാത്രമെത്തിയാല്‍ ഇങ്ങനെയിരിക്കും, കോണ്‍ഗ്രസിനെ കളിയാക്കി പരീക്കര്‍

പനാജി: ഗോവയില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടിയ നീക്കത്തിലൂടെ ഭരണം കൈയ്യടിക്കിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ കളിയാക്കി ബിജെപി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കോണ്‍ഗ്രസിനൊപ്പം ഒരിക്കലും ആവശ്യമുള്ള അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ല. ഗോവയില്‍ പ്രവര്‍ത്തിക്കാനല്ലാതെ, അവധി ആഘോഷിക്കാന്‍ മാത്രമെത്തിയാല്‍ ഇങ്ങനെയിരിക്കും കാര്യങ്ങള്‍. അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് മടങ്ങിയെത്തിയതില്‍ ഒരു ദുംഖവും ഇല്ല, ആരോഗ്യപരമായി ഡല്‍ഹിയിലെ താമസം ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. രീക്കര്‍ പറഞ്ഞു. 

വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ നയിക്കുന്ന ബിജെപിക്ക് 22 അംഗങ്ങളുടെ പിന്തുണ വഭിച്ചു. 16 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഒരു കോണ്‍ഗ്രസ് എംഎല്‍എ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.17 സീറ്റുകല്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കോണ്‍ഗ്രസിന് ചെറു പാര്‍ട്ടികളെ കൂട്ടു നിര്‍ത്തി ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com