രാഹുലിനെതിരെ കലാപം, ഗോവയില്‍ ഒരു എംഎല്‍എ കൂടി രാജിവച്ചു

രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ചു. സാവിയോ റോഡ്രിഗസാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
രാഹുലിനെതിരെ കലാപം, ഗോവയില്‍ ഒരു എംഎല്‍എ കൂടി രാജിവച്ചു

പനജി: ഗോവയില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ചു. സാവിയോ റോഡ്രിഗസാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ടു നേടിയതിനു പിന്നാലെ വാല്‍പോയ് എംഎല്‍എ വിശ്വജിത് റാണ രാജി വച്ചിരുന്നു. വിശ്വാസവോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന റാണയുടെ നടപടി ചര്‍ച്ചയാവുന്നതിനു പിന്നാലെയായിരുന്നു രാജി. റാണ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതായും മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു മത്സരിക്കുന്നതിനായാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനു പിന്നാലെയാണ് സാവിയോ റോഡ്രിഗസ് രാജി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് സാവിയോ രാജി തീരുമാനം അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കേണ്ട പാര്‍ട്ടി നേതാക്കള്‍ ഗോവയിലെത്തി ആസ്വദിച്ചു നടക്കുകയാണെന്ന് വിശ്വജിത് റാണ നേരത്തെ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com