ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു - ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ, ഖഖ്‌നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു. ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ, ഖഖ്‌നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 44 അംഗമന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ലഖ്‌നോവിലെ കാന്‍ഷിറാം മൈതാനത്തായിരുന്നു സ്ത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത് ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, രാജ്‌നാഥ് സിങ് തുടങ്ങി നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനം ഭരിക്കുന്ന ബിജെപിമുഖ്യമന്ത്രിമാരും എന്‍ഡിഎ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വൈകീട്ട് അഞ്ച് മണിക്കാണ് പ്രഥമ ക്യാബിനറ്റ് യോഗം ചേരുന്നത്. യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തര്‍പ്രദേശ് വലിയ സംസ്ഥാനമായതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യമുയര്‍ന്നതിനാലാണ് കേശവ് പ്രസാദ് മൗര്യയെയും, ദിനേശ് ശര്‍മയെയും ഉപമുഖ്യമന്ത്രിമാരാക്കാനുള്ള തീരുമാനമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. 

ഗൊരഖ്പൂര്‍  ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ഗൊരഖ്പൂര്‍ മണ്ഡലത്തിലെ എംപിയുമാണ് യോഗി ആദിത്യനാഥ്. ഇന്നലെ ലക്‌നോവില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിരീക്ഷകനായി എത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആദിത്യനാഥിനെ തെരഞ്ഞെടുത്തത്. 17ാമത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയാണ് ബിജെപി അധികാരമേറ്റത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com