രാജ്യത്ത് അവിവാഹിത മുഖ്യമന്ത്രിമാരുടെ എണ്ണത്തില്‍ വര്‍ധന. പ്രായക്കുറവില്‍ ആദിത്യനാഥ് മുന്നില്‍

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ വിവാഹിതരല്ലാത്ത മുഖ്യമന്ത്രിമാരില്‍ ഭൂരിഭാഗവും ബിജെപി മുഖ്യമന്ത്രിമാര്‍ - പ്രായം കുറഞ്ഞ മുഖ്യമന്ത്രി 44 കാരനായ ആദിത്യയോഗി നാഥ് - പ്രായം കൂടിയ മുഖ്യമന്ത്രി ബിജു പട്‌നായിക്
രാജ്യത്ത് അവിവാഹിത മുഖ്യമന്ത്രിമാരുടെ എണ്ണത്തില്‍ വര്‍ധന. പ്രായക്കുറവില്‍ ആദിത്യനാഥ് മുന്നില്‍

ലക്‌നോ: വിശേഷണങ്ങള്‍ ഒത്തിരിയുണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിന്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ മറ്റൊരു നേട്ടവും ആദിത്യയെ തേടിയെത്തി. ഇന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാരില്‍ പ്രായം കുറഞ്ഞ ബാച്ചിലറാണ് നാല്‍പത്തിനാലുകാരനായ ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ അവിവാഹിതനായ ആദ്യമുഖ്യമന്ത്രിയും യോഗി തന്നെ. 

വിവാഹം കഴിക്കാത്തവര്‍ ഒത്തിരിയുണ്ട് ബിജെപിയില്‍. വിവാഹിതനാകാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ബിജെപിയുടെ ആദ്യപ്രധാനമന്ത്രിയായ എബി വാജ്‌പേയ് ആണ്. വിവാഹിതനെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും തനിച്ചാണ് ജീവിക്കുന്നത്. കൂടാതെ ആര്‍എസ്എസ് മുഖ്യകാര്യവാഹകായ മോഹന്‍ ഭഗവതും വിവാഹിതനല്ല. 

സംസ്ഥാനത്തെ മുഖ്യമന്ത്രിമാരില്‍ വിവാഹിതരാകാത്തവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ബിജെപിയാണ്. നാല് മുഖ്യമന്ത്രിമാരാണ് ബിജെപിയില്‍ വിവാഹിതരല്ലാത്തവര്‍. മറ്റുള്ളവര്‍ ബിജെഡി നേതാവായ ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുമാണ്. പട്‌നായിക്ക് വിവാഹം കഴിക്കാത്തതിന് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ഭരണം കൊണ്ടാണെന്നായിരുന്നു 2000ത്തില്‍ പട്‌നായിക് തന്നെ വ്യക്തമാക്കിയത്.

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായ ത്രിവേന്ദ്രസിംഗ് റാവത്തും വിവാഹതിനല്ല. ത്രിവേന്ദ്രസിംഗിന്റെ പ്രായം 56ആണ്. 62 കാരനായ ഹരിയാനമുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍, 54 കാരനായ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍, 70 കാരനായ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട് നായിക്ക്, 62 കാരിയായ ബംഗാളി മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് മറ്റുള്ളവര്‍. വിവാഹിതയല്ലാത്ത മറ്റൊരു മുഖ്യമന്ത്രി ഈയിടെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു

വിവാഹിതരാകാത്ത മറ്റ് പ്രധാന നേതാക്കള്‍ എഐസിസി ഉപാധ്യക്ഷനായ 46 കാരന്‍ രാഹുല്‍ഗാന്ധി, ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ 61 കാരി മായാവതി, ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉമാഭാരതി എ്ന്നിവരാണ്. 

കല്യാണം കഴക്കാത്തതിന് ഇവര്‍ക്ക് ഇവരുടെതായ വാദങ്ങളുമുണ്ട്. ഞാന്‍ താഴ്ന്ന ജാതിയിലാണ് ജനിച്ചത്്. അതുകൊണ്ടാണ് വിവാഹതിയാകാഞ്ഞത് ഞാന്‍ നിങ്ങളുടതാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മായാവതി പറഞ്ഞത്. എന്നാല്‍ നല്ല പെണ്‍കുട്ടിയെ കിട്ടാത്തതാണ് രാഹുല്‍ അവിവാഹിതനായിരിക്കുന്നതിന് കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ രാഹുല്‍ പറഞ്ഞത് ഇങ്ങനെ. തെരഞ്ഞെടുപ്പ് ചൂടിനിടെ ഞാന്‍ എന്റെ സ്വകാര്യജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു.

വിവാഹം കഴിക്കാത്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെയും ഭാര്യ അകാലത്തില്‍ പൊലിയുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com