ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മോദിയുടെ കീഴില്‍ പുതിയ ഇന്ത്യയുടെ ഉദയമെന്ന് എസ്എം കൃഷ്ണ

രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചവരാണ് മോദിയും കൂട്ടരുമെന്ന് കൃഷ്ണ വ്യക്തമാക്കി - മോദിക്ക് കീഴില്‍ പുതിയ ഇന്ത്യ ഉണരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മോദിയുടെ കീഴില്‍ പുതിയ ഇന്ത്യയുടെ ഉദയമെന്ന് എസ്എം കൃഷ്ണ

ബംഗളുരൂ: അടുത്ത വര്‍ഷം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമുള്‍പ്പടെ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്ത എസ്എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് അംഗത്വം നല്‍കിയത്. നേരത്തെ തന്നെ കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് യെദിയൂരപ്പ് കൃഷ്ണയെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. 

ബിജെപി അംഗമായതിന് പിന്നാലെ മോദിയെ പ്രകീര്‍ത്തിച്ച് എസ്എം കൃഷ്ണ രംഗത്തെത്തി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചവരാണ് മോദിയും കൂട്ടരുമെന്ന് കൃഷ്ണ വ്യക്തമാക്കി. മോദിക്ക് കീഴില്‍ പുതിയ ഇന്ത്യ ഉണരുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ എസ്എം കൃഷ്ണയുടെ നിലപാട് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കര്‍ണാടകയിലെ മാണ്ഡ്യസമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ് എസ്എം കൃഷ്ണ. അതേസമയം പാര്‍ട്ടിയില്‍ പഴയ പ്രതാപം തിരിച്ച് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ബിജെപിയിലേക്കുള്ള കൃഷ്ണയുടെ രംഗപ്രവേശമെന്നും വിലയിരുത്തലുകളുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി കൃഷ്ണയെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായും  മഹാരാഷ്ട്ര ഗവര്‍ണറായും എസ്എം കൃഷ്ണ സേവനം അനുഷ്ടിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com