രാമസേതു മനുഷ്യ നിര്‍മിതമോ? വീണ്ടും പഠനവുമായി ഗവേഷകര്‍

രാമ സേതു മനുഷ്യ നിര്‍മിതമാണോ, പ്രകൃതി നിര്‍മിതമാണോ എന്ന് കണ്ടെത്തുന്നതിനുള്ള പഠനമാണ് വീണ്ടും നടക്കുന്നത്‌
രാമസേതു മനുഷ്യ നിര്‍മിതമോ? വീണ്ടും പഠനവുമായി ഗവേഷകര്‍

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം വീണ്ടും ചര്‍ച്ചയാകുന്നതിന് പിന്നാലെ രാമസേതുവും വാര്‍ത്തകളിലേക്ക്. രാമേശ്വരത്ത് നിന്നും തുടങ്ങി ശ്രീലങ്കയിലെ ഉത്തര ദക്ഷിണ സമുദ്രം വരെ നീണ്ടു കിടക്കുന്ന രാമ സേതു മനുഷ്യ നിര്‍മിതമാണോ, പ്രകൃതി നിര്‍മിതമാണോ എന്ന് കണ്ടെത്തുന്നതിനുള്ള പഠന പദ്ധതിയുമായി
മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്. 

ഒക്‌റ്റോബറില്‍ ആരംഭിച്ച് നവംബറില്‍ അവസാനിക്കുന്ന രണ്ട് മാസത്തെ പ്രോജക്റ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ വൈ.സുന്ദരേശന്‍ പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഗവേഷകര്‍, മറ്റ് ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ശാസ്ത്രജ്ഞര്‍ എന്നിവരും പ്രൊജക്റ്റില്‍ പങ്കെടുക്കും. 

രാമസേതു മനുഷ്യനിര്‍മിതമാണോ എന്ന കണ്ടെത്തലിന് ശേഷം അതിനെ രാമായണത്തിലെ രാമസേതുവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി താരതമ്യം ചെയ്യില്ലെന്നും വൈ.സുന്ദരേശന്‍ പറയുന്നു. പുരാവതു ശാസ്ത്രവുമായി ബന്ധപ്പെട്ട് മാത്രമാണ് തങ്ങളുടെ പഠനമെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നും, തങ്ങളുടെ പദ്ധതി ഇവിടെ കൂടുതല്‍ പഠനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് പ്രേരണയാകുമെന്നും അദ്ധേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com