അര്‍ബുദരോഗിയായ 13കാരിയെ എട്ടു അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചു 

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അധ്യാപകര്‍ ഒരുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചു
അര്‍ബുദരോഗിയായ 13കാരിയെ എട്ടു അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചു 

ജയ്പൂര്‍: രാജസ്ഥാനില്‍ അര്‍ബുദരോഗിയായ 13കാരി വിദ്യാര്‍ത്ഥിനിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബിക്കാനീറിലെ സ്വകാര്യ വിദ്യാലയത്തില്‍ 2015ലാണ് സംഭവം നടന്നത്. രണ്ടു വഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അധ്യാപകര്‍ ഒരുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 2016ലാണ് പീഡനവിവരം താനറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വീട്ടില്‍ നിന്നു പുറത്തിറക്കാനോ ഇവര്‍ സമ്മതിച്ചിരുന്നില്ല എന്നും പേടിച്ചിട്ടാണ് പരാതിപെടാന്‍ വൈകിയതെന്നും പിതാവ് പറയുന്നു. പോക്‌സോ നിയമ പ്രകാരം എട്ട് അധ്യാപകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com