ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത
ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒരാള്‍ ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത് ഒഴിവാക്കാനാണ് നീക്കം.

ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് ഒരാള്‍ക്ക് ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് വലിയ പ്രയാസമില്ല. വ്യത്യസ്ത ആര്‍ടിഒകളുടെ കീഴില്‍നിന്ന് ഇത് എളുപ്പത്തില്‍ നേടാനാവും. ട്രാഫിക് കുറ്റങ്ങളിലും മറ്റു ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്താല്‍, ഒന്നിലധികം ലൈസന്‍സ് ഉള്ളയാള്‍ക്ക് എളുപ്പം മറികടക്കാനാവും. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ഡ്രൈവിങ് ലൈസന്‍സ് ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ആധാറുമായി ബന്ധിപ്പിച്ചാല്‍ ഇത് ഒഴിവാക്കാനാവും.

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com