പശുവിനെ ആദരിക്കാത്തവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് യുപിയിലെ ബിജെപി  എംഎല്‍എ

വലിയ കയ്യടികളോടെയാണ് സൈനിക്കൊപ്പം വേദിയില്‍നിന്നവര്‍ ഇതിനോടു പ്രതികരിച്ചത്
പശുവിനെ ആദരിക്കാത്തവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് യുപിയിലെ ബിജെപി  എംഎല്‍എ


മുസഫര്‍നഗര്‍: പശുക്കളോട് അനാദരവ് കാണിക്കുന്നവരുടെ കാലു തല്ലിയൊടിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ഖത്തൂലിയില്‍നിന്നുള്ള എംഎല്‍എ വിക്രം സൈനിയാണ് പൊതുയോഗത്തില്‍ ഈ പ്രഖ്യാപനം നടത്തിയത്. 

പശുക്കളോട് അനാദരവ് കാണിക്കുകയോ കൊല്ലുകയോ ചെയ്താല്‍ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് സൈനിയുടെ പ്രഖ്യാപനം. വലിയ കയ്യടികളോടെയാണ് സൈനിക്കൊപ്പം വേദിയില്‍നിന്നവര്‍ ഇതിനോടു പ്രതികരിച്ചത്.

മുസാഫര്‍നഗര്‍ കലാപകാലത്ത് മതവികാരം ആളിക്കത്തിക്കുന്ന വിധത്തില്‍ സൈനി പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതിന്റെപേരില്‍ സൈനിക്ക് ശിക്ഷ അനുഭവിക്കേണ്ടിയുംവന്നു.

സൈനിയുടെ വിവാദ പ്രസംഗത്തിന്റെ വിഡിയോ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com