സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല; കേന്ദ്രത്തെ തിരുത്തി സുപ്രീംകോടതി    

ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലുള്‍പ്പെടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തടയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി
സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല; കേന്ദ്രത്തെ തിരുത്തി സുപ്രീംകോടതി    

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലുള്‍പ്പെടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തടയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

മൂന്ന് ഡസനിലധികം സാമൂഹ്യ ക്ഷേമ പദ്ധതികള്‍ മുഖേന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.  സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ക്ഷേമ പദ്ധതികളല്ലാത്ത ആദായ നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നതിനായി ഏഴ് അംഗ ബഞ്ചിനെ രൂപീകരിക്കും. സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നതിനുള്‍പ്പെടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദമായിരുന്നു. പിന്നോക്ക ക്ഷേമ വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com