13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തി; ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെബ്‌സൈറ്റില്‍

ഡയറക്ട് ബെനഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു
13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തി; ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെബ്‌സൈറ്റില്‍

13 കോടി ആളുകളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചതായി റിപ്പോര്‍ട്ട്. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ വെബ്‌സൈറ്റുകളിലൂടെ പരസ്യമാക്കുന്നത് സുരക്ഷ വീഴ്ചയാകുമെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് രാജ്യത്തെ നാല് പ്രധാന സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. 

ഡയറക്ട് ബെനഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആളുകളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്തിയിരുന്നതായി പറയുന്നത്. 

2016 നവംബര്‍ മുതല്‍ ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാഷണല്‍ സോഷ്യ.ല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം(ഗ്രാമവികസന മന്ത്രാലയം), തൊഴിലുറപ്പ് പദ്ധതിയുടെ ദേശീയ പോര്‍ട്ടല്‍, ആന്ധ്ര സര്‍ക്കാരിന്റെ ഡെയ്‌ലി ഓണ്‍ലൈന്‍ പേയ്‌മെന്റ് റിപ്പോര്‍ട്ട്‌സ്, ചന്ദ്രണ്ണ ബീമ പദ്ധതി എന്നി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലാണ് ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. 

ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ നീക്കാനും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി നടപടി സ്വീകരിച്ചിരുന്നു. ഈ വെബ്‌സൈറ്റുകളെ കൂടാതെ മറ്റ് സര്‍ക്കാര്‍ സൈറ്റുകളും സമാനമായ രീതിയില്‍ അശ്രദ്ധമായാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെങ്കില്‍ വലിയ രീതിയില്‍ ഡാറ്റാബേസ് പുറത്തുപോയിട്ടുണ്ടാകാനാണ് സാധ്യതയെന്നും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ കേരളത്തില്‍ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളും പരസ്യമായിരുന്നു. ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് 2016ലെ ആധാര്‍ ആക്ട് നിഷ്‌കര്‍ശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com