ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റ് വഴി 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി:രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം സമ്മതം നടത്തിയിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും അത് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ചോര്‍ച്ചയല്ലെന്നും മറിച്ച്  മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും സംസ്ഥാന ഏജന്‍സികള്‍ വഴിയുമാണെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റ് വഴി 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. തുടര്‍ന്നാണ് ചോര്‍ച്ച അംഗീകരിച്ചുകൊണ്ട്  സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ഇന്നലെ കേന്ദ്രം സുപ്രീംകോടതിയില്‍ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ന്യായീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com