തീവ്രവാദിയുടെ ശവസംസ്‌കാരത്തിന് ആയിരങ്ങള്‍; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചടങ്ങില്‍ കുടുംബം മാത്രം

ആയിരക്കണക്കിന് ആളുകളാണ് തീവ്രവാദിയുടെ  ശവസംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടായത് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും മാത്രം
തീവ്രവാദിയുടെ ശവസംസ്‌കാരത്തിന് ആയിരങ്ങള്‍; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചടങ്ങില്‍ കുടുംബം മാത്രം

ശ്രീനഗര്‍: കശ്മീരിന്റെ ചിത്രമെന്തെന്നും, കശ്മീരികളുടെ മനസാക്ഷി എന്തെന്നും വ്യക്തമാക്കുന്ന രണ്ട് ശവസംസ്‌കാര ചടങ്ങുകളായിരുന്നു തെക്കന്‍ കശ്മീരില്‍ ഇന്ന് നടന്നത്. ഒന്ന് തീവ്രവാദിയുടെ ശവസംസ്‌കാര ചടങ്ങ്. മറ്റൊന്ന് ആ തീവ്രവാതിയുടെ കയ്യാല്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മരണാനന്തര ചടങ്ങുകള്‍.

ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ട മുജാഹിദ്ദീന്‍ തീവ്രവാദിയായ ഫയസ് അഹമ്മദിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്. എന്നാല്‍ 10 കിലോമീറ്റര്‍ മാത്രം അകലെ നടന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടായത് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും മാത്രം. 

ശനിയാഴ്ച ആനന്ദ്‌നഗറില്‍ ഫയസ് അഹമ്മദ് നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പുറമെ മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. റോഡ് അപകടത്തിന് ശേഷം സ്ഥലത്തെ ട്രാഫിക് സാധാരണ നിലയിലാക്കുന്നതിന് ഇടയിലാണ് പൊലീസിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

ഒരു തീവ്രവാദിയെ പിടിച്ച അസര്‍ മഹ്മൂദിന് നേരെ മറ്റൊരു തീവ്രവാദി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് കുട്ടികളാണ് അസറിനുള്ളത്. രണ്ടാമത്തെ കുട്ടിക്ക് എട്ട് മാസം മാത്രമാണ് പ്രായം.

ഫയസിന്റെ തലയ്ക്ക് ജമ്മുകശ്മീര്‍ പൊലീസ് രണ്ട് ലക്ഷം രൂപ വിലയിട്ടിരുന്നു. 2015ല്‍ ഉദംപൂരില്‍ ബിഎസ്എഫ് ക്യാമ്പന് നേരെ ആക്രമണം നടത്തിയ തീവ്രവാദി സംഘത്തിലും ഫയസ് ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com