മുത്തലാഖ് നിയമപരമായി നിലനില്‍ക്കില്ല

മുത്തലാഖ് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ലെന്ന് അലഹബാദ് ഹൈക്കോടതി. നിയമത്തിന്റെ കണ്ണില്‍ ഇത് മോശം കാര്യമാണെന്നും കോടതി വ്യക്തമാക്കി.  
മുത്തലാഖ് നിയമപരമായി നിലനില്‍ക്കില്ല

ന്യൂഡെല്‍ഹി: മുത്തലാഖ് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ലെന്ന് അലഹബാദ് ഹൈക്കോടതി. നിയമത്തിന്റെ കണ്ണില്‍ ഇത് മോശം കാര്യമാണെന്നും കോടതി വ്യക്തമാക്കി.  ഭര്‍ത്താവിന് ഏകപക്ഷീയമായി വിവാഹം എന്ന ഉടമ്പടി റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാര്യ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്നും സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍  മുത്തലാഖ് ചൊല്ലി മൊഴിചൊല്ലിയെന്നും കാണിച്ചാണ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. ഇൗ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. 

സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് തീരുമാനമെടുക്കേണ്ടത്. ഫത്വകള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും കോടതി വാദിച്ചു. രണ്ടു പേര്‍ ചേര്‍ന്നുള്ള ഉടമ്പടിയായ വിവാഹം ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വിശദീകരിച്ചു. മുത്തലാഖ് വിഷയം പരിഹരിക്കാനായി കോടതി പ്രത്യേക ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com