വോട്ടിംഗ് യന്ത്രത്തിന്റെ അട്ടിമറി തുറന്നുകാട്ടി എഎപി; അഴിമതി മറച്ചുവെക്കാനുള്ള ശ്രമമെന്ന് കപില്‍ മിശ്രയും ബിജെപിയും

അഴിമതി ആരോപണത്തിന് പിന്നാലെ സമനില തെറ്റിയ സര്‍ക്കാര്‍ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും ഇവിഎമ്മിന്റെ തകരാറിനെ തുടര്‍ന്നല്ല എംസിഡി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെതന്നും കപില്‍ മിശ്ര
വോട്ടിംഗ് യന്ത്രത്തിന്റെ അട്ടിമറി തുറന്നുകാട്ടി എഎപി; അഴിമതി മറച്ചുവെക്കാനുള്ള ശ്രമമെന്ന് കപില്‍ മിശ്രയും ബിജെപിയും

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറി തുറന്നുകാട്ടി എഎപി ഡല്‍ഹി നിയമസഭയില്‍. എഎപി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ഇവിഎം അട്ടിമറി ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തുകാട്ടിയത്.

നിയമസഭയിലെ പ്രദര്‍ശനം കാണാന്‍ ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളെയും എ.എ.പി ക്ഷണിച്ചുവരുത്തിയിരുന്നു. പ്രദര്‍ശനത്തിനിടെ സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്തയെ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. ബിജെപിയുെട നാല് എംഎല്‍എമാരാണ് സഭയില്‍ എത്തിയിരുന്നത്. 43 എംഎല്‍എ മാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ്  ബി.ജെ.പിക്ക് അനുകൂലമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് എഎപി ഉള്‍പ്പടെ രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥി ജയിക്കുന്ന തരത്തില്‍ വോട്ടിംഗ് മെഷീന്‍ ക്രമികരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ രഹസ്യകോഡുകള്‍ സഹായിക്കുന്നതെങ്ങനെയെന്നും, തെരഞ്ഞെടുപ്പിന് മുമ്പായി ക്രമപ്പെടുത്തിയ ഇവിഎം എങ്ങനെ അട്ടിമറിക്കാമെന്നുതും തെളിവ് സഹിതം സൗരഭ് ഭരദ്വാജ് സഭയിലെ അംഗങ്ങളെ ബോധ്യപ്പെടുത്തി. വെറും 10മിനിറ്റിനുള്ളില്‍ അട്ടിമറിക്കാന്‍ പറ്റുന്ന ഒന്നാണ് ഇ.വി.എമ്മെന്നും സൗരഭ് പറഞ്ഞു.

അതേസമയം അഴിമതി ആരോപണത്തിന് പിന്നാലെ സമനില തെറ്റിയ സര്‍ക്കാര്‍ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും ഇവിഎമ്മിന്റെ തകരാറിനെ തുടര്‍ന്നല്ല എംസിഡി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെതന്നും കപില്‍ മിശ്ര പറഞ്ഞു. കപില്‍ മിശ്രയുടെതിന് സമാനമായ ആരോപണങ്ങളുമായി എഎപിക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com