സുഖ്മയില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ കോബ്ര കമാന്‍ഡോകള്‍

ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പൊരുതാന്‍ പ്രത്യേക ഗൊറില്ല സംഘമായ കോബ്ര ബെറ്റാലിയനിലെ 2000 കമാന്‍ഡോകളെ സജ്ജമാക്കുന്നു.
സുഖ്മയില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ കോബ്ര കമാന്‍ഡോകള്‍

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പൊരുതാന്‍ പ്രത്യേക ഗൊറില്ല സംഘമായ കോബ്ര ബെറ്റാലിയനിലെ 2000 കമാന്‍ഡോകളെ സജ്ജമാക്കുന്നു. അടുത്തിടെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. 

എതിരാളികളെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളാണ് കോബ്ര ബറ്റാലിയനിലുള്ളത്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ചില ബെറ്റാലിയനുകളെ പുനര്‍വിന്യസിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്. 

ഏറ്റവുമധികം മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 20 മുതല്‍ 25 വരെ കമ്പനി സൈനികരെ മേഖലയിലേക്ക് മാറ്റാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഓരോ കമ്പനിയിലും 100 സൈനികര്‍ വീതമാണുണ്ടാകുക. നിലവില്‍ 44 കോബ്ര ടീമുകളെ ഈ മേഖലയികളില്‍ വിന്യസിച്ചിട്ടുണ്ട്. 

ഇന്റലിജന്‍സ് വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന കോബ്ര പരിസര പ്രദേശങ്ങള്‍ക്ക് പരമാവാധി നാശനഷ്ടം കുറച്ച് ശത്രുക്കളെ തുരത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. സുഖ്മ ജില്ലയില്‍ കോബ്ര ടീമിന്റെ സാന്നിധ്യം മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ഏപ്രില്‍ 24നാണ് സുഖ്മയില്‍ 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘത്തില്‍ മുന്നൂറോളം ആളുകളാണ് ഉണ്ടായിരുന്നത്. സിആര്‍പിഎഫ് ജവാന്‍മാരുടെ പ്രത്യാക്രമണത്തില്‍ ഏതാനും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com