ഐഎസിലേക്ക് മലയാളി യുവാക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; പിന്നില്‍ ഐഎസില്‍ ചേര്‍ന്ന മലയാളി

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് സന്ദേശം അയക്കുന്നത്
ഐഎസിലേക്ക് മലയാളി യുവാക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; പിന്നില്‍ ഐഎസില്‍ ചേര്‍ന്ന മലയാളി

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി മലയാളത്തില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് ഐഎസില്‍ ചേര്‍ന്ന മലയാളിയെന്ന് എന്‍ഐഎ. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് സന്ദേശം അയക്കുന്നത്. 

മെസേജ് ടു കേരള എന്ന പേരില്‍ ക്രിയേറ്റ ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാക്കള്‍ക്ക് ഇയാള്‍ സന്ദേശം അയക്കുന്നത്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാസര്‍കോട് നിന്നുമുള്ള ഒരു യുവാവ് വെളിപ്പെടുത്തുന്നതോടെയാണ് എന്‍ഐഎയുടെ പരിഗണനയ്‌ക്കെത്തുന്നത്.

200 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍ അബു മുസ എന്ന പേരുള്ളയാളാണ്. ഇയാളുടേത് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഫോണ്‍ നമ്പറാണ്. കേരളത്തില്‍ നിന്നും കാണാതായ റാഷിദ് അബ്ദുള്ള എന്ന യുവാവും ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവര്‍ സുഖമായിരിക്കുന്നുവെന്നും, മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com