ട്രെയിനില്‍ ഇനി പച്ചക്കൊടി കാണിക്കാന്‍ ഗാര്‍ഡ് ഉണ്ടാകില്ല

ട്രെയിനുകളില്‍ ഗാര്‍ഡുകളുടെ സേവനത്തിന് പകരമായി ഉപകരണം സ്ഥാപിക്കാന്‍ തീരുമാനമായി. ലോക്കോപൈലറ്റും ട്രെയിന്റെ ഏറ്റവും പിന്നിലെ വാഗണും തമ്മിലുള്ള ബന്ധം നിര്‍വഹിക്കുന്നത് ഗാര്‍ഡുകളാണ്.
ട്രെയിനില്‍ ഇനി പച്ചക്കൊടി കാണിക്കാന്‍ ഗാര്‍ഡ് ഉണ്ടാകില്ല

ന്യൂഡെല്‍ഹി: ട്രെയിനുകളില്‍ ഗാര്‍ഡുകളുടെ സേവനത്തിന് പകരമായി ഉപകരണം സ്ഥാപിക്കാന്‍ തീരുമാനമായി. ലോക്കോപൈലറ്റും ട്രെയിന്റെ ഏറ്റവും പിന്നിലെ വാഗണും തമ്മിലുള്ള ബന്ധം നിര്‍വഹിക്കുന്നത് ഗാര്‍ഡുകളാണ്. എല്ലാ വാഗണുകളും ട്രെയിനില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തുന്നതും വാഗണുകള്‍ ഇടയ്ക്ക് വെച്ച് വിട്ടുപോയാല്‍ വിവരം ലോക്കോ പൈലറ്റിനെ അറിയിക്കേണ്ടതും ഗാര്‍ഡിന്റെ ചുമതലയാണ്. 

ഇനി മുതല്‍ ഇവരുടെ ജോലിക്ക് പകരമുള്ള ഉപകരണം സ്ഥാപിച്ച് അതുവഴി ചെയ്യിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി(ഇയോട്ട്)എന്നു പേരുള്ള ഈ ഉപകരണം വാങ്ങാന്‍ 100 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിക്കും. 1000 ട്രെയിനുകളില്‍ ഇവ സ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഓരോ സെറ്റ് ഇയോട്ട് ഉപകരണത്തിനും ഏകദേശം 10 ലക്ഷം രൂപയാണ് വില വരുക. 

രണ്ട് യൂണിറ്റുകളാണ് ഇയാട്ട് ഉപകരണത്തില്‍ ഉള്ളത്. കാബ് ഡിസ്‌പേ യൂണിറ്റും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റുമാണിവ. കാബ് ഡിസ്‌പ്ലേ യൂണിറ്റ് എഞ്ചിനിലും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് ഒടുവിലത്തെ വാഗണും ഘടിപ്പിക്കും. റേഡിയോ ട്രാന്‍സ്മിറ്ററിലൂടെയാണ് വിവരകൈമാറ്റം നടക്കുക. പാളം തെറ്റുകയോ, വാഗണുകള്‍ വേര്‍പെടുകയോ ചെയ്യുമ്പോള്‍ ഈ യന്ത്രം ലോക്കോപൈലറ്റിന് നിര്‍ദേശം നല്‍കും. ആദ്യ ഘട്ടത്തില്‍ ചരക്ക് തീവണ്ടികളില്‍ ഇത് ഘടിപ്പിക്കും. പിന്നീട് മറ്റ് ട്രെയിനുകളിലും ഇയാട്ട് ഉപകരണം സ്ഥാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com