രാഷ്ട്രപതി സ്ഥാനത്തേക്ക് ഗാന്ധിജിയുടെ ചെറുമകനെ പരിഗണിച്ച് പ്രതിപക്ഷം

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ താനുമായി ചര്‍ച്ച നടത്തിയതായി ഗോപാല്‍ കൃഷ്ണ ഗാന്ധി വ്യക്തമാക്കി
രാഷ്ട്രപതി സ്ഥാനത്തേക്ക് ഗാന്ധിജിയുടെ ചെറുമകനെ പരിഗണിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരിഗണിച്ച് പ്രതിപക്ഷം. ഇദ്ദേഹം മുന്‍ ബംഗാള്‍ ഗവര്‍ണറുമായിരുന്നു. 

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ താനുമായി ചര്‍ച്ച നടത്തിയതായി ഗോപാല്‍ കൃഷ്ണ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ മാത്രമാണ് നടന്നിരിക്കുന്നത്. 

മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ജെഡിയു നേതാവ് ശരദ് യാദവ് എന്നീ പേരുകളും പ്രതിപക്ഷം രാഷ്ട്രപതി പദത്തിലേക്ക് പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന വ്യക്തിയെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഭൂരിഭാകം പാര്‍ട്ടികളും തയ്യാറല്ല. 

ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിന് പുറത്തുനില്‍ക്കുന്ന വ്യക്തിയെ പരിഗണിക്കുക എന്ന നിലയിലാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഉയര്‍ന്നുവരുന്നത്. 1968 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് ഗോപാല്‍ കൃഷ്ണ. 17 വര്‍ഷം തമിഴ്‌നാട്ടില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സേവനമനുഷ്ടിച്ചു. ഉപരാഷ്ട്രപതിയായിരുന്ന ആര്‍.വെങ്കിട്ടരാമന്റെ സെക്രട്ടറിയായും ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com