നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ശ്രീലങ്ക

ഏറ്റവും ഒടുവിലായി ചൈനീസ് അന്തര്‍വാഹിനിക്ക് ശ്രീലങ്ക തങ്ങളുടെ സമുദ്ര ഭാഗത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത് 2014 ഒക്ടോബറിലായിരുന്നു
നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ശ്രീലങ്ക

കൊളംമ്പോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ചൈനീസ് അന്തര്‍വാഹിനിക്ക് ശ്രീലങ്കന്‍ സമുദ്രഭാഗത്ത് നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച് ശ്രീലങ്ക. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ടോടെയാണ് മോദി ശ്രീലങ്കയിലെത്തിയത്. 

ഏറ്റവും ഒടുവിലായി ചൈനീസ് അന്തര്‍വാഹിനിക്ക് ശ്രീലങ്ക തങ്ങളുടെ സമുദ്ര ഭാഗത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത് 2014 ഒക്ടോബറിലായിരുന്നു. ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെയായിരുന്നു ചൈനയുമായി ശ്രീലങ്ക അകലം പാലിച്ചത്. 

ഈ മാസം ചൈനയുടെ അന്തര്‍വാഹിനി കൊളംബോ തീരത്ത് നങ്കൂരമിടാന്‍ അനുവദിക്കണം എന്ന ചൈനയുടെ ആവശ്യമാണ് ശ്രീലങ്ക തള്ളിയത്. ഇത് മോദിയുടെ സന്ദര്‍ശനം പരിഗണിച്ചാണ്. എന്നാല്‍ ഈ മാസത്തിന് ശേഷം അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ അനുമതി നല്‍കണമോയെന്ന കാര്യം പരിഗണിക്കുമെന്ന് ശ്രീലങ്കല്‍ സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രീലങ്കയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈന പങ്കാളിയായിരുന്നു. ശ്രീലങ്കയുമായി അടുത്ത സാമ്പത്തിക ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യയെ പിന്തള്ളിയാണ് ശ്രീലങ്കയിലെ വിമാനത്താവളം, റോഡ്, റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ചൈന പങ്കാളിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com