പത്ത് പ്രധാന ക്രിമിനലുകളുടെ പട്ടികയില്‍ നരേന്ദ്രമോദിയും: ഗൂഗിളിനെതിരെ കേസ്

അഭിഭാഷകനായ നന്ദ കിഷേര്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പത്ത് പ്രധാന ക്രിമിനലുകളുടെ പട്ടികയില്‍ നരേന്ദ്രമോദിയും: ഗൂഗിളിനെതിരെ കേസ്

ഷഹ്ഝന്‍പുര്‍: ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ടോപ്പ് ടെന്‍ ക്രിമിനല്‍സ് എന്ന് തെരഞ്ഞാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും വിവരങ്ങളും. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഗൂഗിളിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2015ല്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മോദി ക്രിമിനലാണെന്ന് ഗൂഗിള്‍ മറുപടി നല്‍കിയത് ഉന്നയിച്ച് അഭിഭാഷകനായ നന്ദ കിഷേര്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

ഗൂഗിള്‍ സിഇഒയ്ക്കും ഗൂഗിള്‍ മേധാവിക്കും ഗൂഗിളിന്റെ ഇന്ത്യന്‍ മേധാവിക്കും അലഹാബാദ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേ സമയം തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ടോപ്പ് ടെന്‍ ക്രിമിനലുകള്‍ക്കായുള്ള ഗൂഗിളിലെ ഇമേജ് സെര്‍ച്ചില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്, ലിബിയന്‍ സ്വേച്ഛാധിപതിയായിരുന്ന ഗദ്ദാഫി, ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കൊപ്പം മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com