മുത്തലാഖ് നിരോധിക്കേണ്ടി വന്നാല്‍ പ്രത്യാഘാതം അപ്പോള്‍ നോക്കാമെന്ന് സുപ്രീംകോടതി

ഏറ്റവും നികൃഷ്ടമായ വിവാഹ മോചന രീതിയാണ് മുത്തലാഖ് എന്ന് കോടതി വിലയിരുത്തി
മുത്തലാഖ് നിരോധിക്കേണ്ടി വന്നാല്‍ പ്രത്യാഘാതം അപ്പോള്‍ നോക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തി സുപ്രീംകോടതി. മുത്തലാഖ് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും വ്യക്തി നിയമമായി നിലനില്‍ക്കുന്നുവെന്ന് കോടതി വിലയിരുത്തി. 

മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തേണ്ട സാഹചര്യം വരികയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ നേരിടാം. മുത്തലാഖില്‍ ഉഭയകക്ഷി സമ്മതം ഇല്ലെന്നും കോടതി വിലയിരുത്തി. മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു കോടതി പരാമര്‍ശങ്ങള്‍.

മുത്തലാഖ് നിയമപരമാണെന്ന് വാദിക്കുന്ന മുസ്ലീം ചിന്തകര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഏറ്റവും നികൃഷ്ടമായ വിവാഹ മോചന രീതിയാണ് മുത്തലാഖ് എന്ന് കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.

മുത്തലാഖ് നിരോധിച്ചിരിക്കുന്ന മുസ്ലീം രാജ്യങ്ങളുടെയും മുസ്ലീം ഇതര രാജ്യങ്ങളുടേയും ലിസ്റ്റ് സമര്‍പ്പിക്കാന്‍ മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

മുത്തലാഖ് ആര്‍ട്ടിക്കില്‍ 14 മുന്നോട്ടു വയ്ക്കുന്ന തുല്യ അവകാശമെന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് അഭിഭാഷകന്‍ രാംജത് മലാനി കോടതിയില്‍ വാദിച്ചു. മുത്തലാഖിലൂടെ മൊഴി ചൊല്ലുന്നതിനുള്ള അവകാശം പുരുഷന് മാത്രമാണ്. ഇത് അവസര സമത്വത്തിന്റെ നിഷേധമാണെന്ന് രാംജെത് മലാനി ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com