ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ രാജ്യത്തേക്ക് മടങ്ങാന്‍ സാധ്യത; സിറിയയിലും ഇറാഖിലുമേറ്റ തിരിച്ചടി കാരണം

ശക്തമായ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഇറാഖ്, സിറിയ എന്നിവിടങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങി എത്തിയേക്കുമെന്ന് സുരക്ഷ ഏജന്‍സികള്‍
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ രാജ്യത്തേക്ക് മടങ്ങാന്‍ സാധ്യത; സിറിയയിലും ഇറാഖിലുമേറ്റ തിരിച്ചടി കാരണം

ന്യൂഡല്‍ഹി: ശക്തമായ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഇറാഖ്, സിറിയ എന്നിവിടങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങി എത്തിയേക്കുമെന്ന് സുരക്ഷ ഏജന്‍സികള്‍. ഇതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലേയും മറ്റും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പാസ്‌പോര്‍ട്ട് നഷ്ടമായതായി കാണിച്ച് യാത്ര രേഖകള്‍ക്കായി നല്‍കുന്ന അപേക്ഷകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദേശീയ അന്വേഷണ ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും ഐഎസിന് സാന്നിധ്യമുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഈ ഐഎസ് തീവ്രവാദികള്‍ പോകാന്‍ സാധ്യതയില്ലെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. 

സിറിയയിലും, ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഐഎസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അഫ്ഗാനില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ഐഎസ് നീക്കം തടയിട്ടായിരുന്നു ബോംബുകളുടെ മാതാവിനെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ വിക്ഷേപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com