ജസ്റ്റിസ് കര്‍ണന്‍ മാപ്പപേക്ഷിച്ചിട്ടില്ല; മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കിയെന്ന് അഭിഭാഷകന്‍

ജസ്റ്റിസ് കര്‍ണന്‍ മാപ്പപേക്ഷിച്ചു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് അഭിഭാഷകന്‍ മാത്യു നെടുമ്പാറ
ജസ്റ്റിസ് കര്‍ണന്‍ മാപ്പപേക്ഷിച്ചിട്ടില്ല; മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കിയെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജസ്റ്റിസ് കര്‍ണന്‍ മാപ്പപേക്ഷിച്ചു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് അഭിഭാഷകന്‍ മാത്യു നെടുമ്പാറ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മെയ് 9നായിരുന്നു കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ജസ്റ്റിസ് കര്‍ണന് കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കോടതിക്ക് മുന്നില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖാനിച്ചാണ് മാധ്യമങ്ങള്‍ നല്‍കിയത്.

ഉടന്‍ അറസ്റ്റ് ചെയ്താല്‍ ജസ്റ്റിസ് കര്‍ണന് മാപ്പ് പറയാന്‍ അവസരം ഉണ്ടാകില്ലെന്ന് പറയുക മാത്രമാണ് ചെയ്തത്. കുറ്റാരോപിതന് മാപ്പ് പറയുന്നതിനുള്ള അവസരമുണ്ടെന്ന് കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com