ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം നിര്‍മ്മിക്കാന്‍ വി.എച്ച്.പിക്ക് അനുമതി നല്‍കി ആദിത്യനാഥ്

2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന ആവശ്യം ബിജെപി ശക്തമായി ഉയര്‍ത്തിയിരുന്നു
ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം നിര്‍മ്മിക്കാന്‍ വി.എച്ച്.പിക്ക് അനുമതി നല്‍കി ആദിത്യനാഥ്

ലക്‌നൗ:ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം നിര്‍മ്മിക്കാന്‍ വി.എച്ച്.പിക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ദര്‍ഗ സ്ഥിതിചെയ്യുന്ന ബഹ്‌റൈച്ചിയില്‍ ക്ഷേത്രം പണിയാനും അതേ ജില്ലയില്‍ തന്നെ ഒരു സ്മാരകവും പണിയാനാണ് ആദിത്യനാഥ് അനുമതി നല്‍കിയിരിക്കുന്നത്. 'വി.എച്ച്.പിയുടെ ആവശ്യത്തോടു ഞാന്‍ യോജിക്കുന്നു' എന്ന് ആദിത്യനാത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്‌ഷേത്രം തകര്‍ത്തുകൊണ്ടാണ് ദര്‍ഗ സ്ഥാപിച്ചതെന്ന വി.എച്ച്.പിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പതിനൊന്നാം നൂറ്റാണ്ടില്‍ ഗാസി സയ്യിദ് സലാര്‍ മസൂദുമായി യുദ്ധം ചെയ്ത രാജ സുഹല്‍ദേവിന്റെ ഓര്‍മ്മക്കായി സൂര്യക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യമാണ് ഇപ്പോല്‍ ആദിത്യനാഥ് അംഗീകരിച്ചിരിക്കുന്നത്. ഹല്‍ദേവിന്റെ ഓര്‍മ്മക്കായി സൂര്യക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ഗാസി ബാബ ദര്‍ഗ സ്ഥാപിച്ചതെന്നാണ് വിഎച്ച്പിയുടെ ആരോപണം.

2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന ആവശ്യം ബിജെപി ശക്തമായി ഉയര്‍ത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവിടെ റാലി നടത്തുകയും സുഹല്‍ദേവിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com