പാക്കിസ്ഥാന്റെ നടപടി നീതീകരിക്കാനാകില്ലെന്ന് ഇന്ത്യ, കോടതിയില്‍ വാദം തുടങ്ങി

വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നാണ് ഇന്ത്യയുടെ ആരോപണം. ജാദവിനെതിരായ വിധി കീഴ വഴക്കങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ
പാക്കിസ്ഥാന്റെ നടപടി നീതീകരിക്കാനാകില്ലെന്ന് ഇന്ത്യ, കോടതിയില്‍ വാദം തുടങ്ങി

ഹേഗ്‌: പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷാ വിധിക്കെതിരെ ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആരംഭിച്ചു.ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നാണ് ഇന്ത്യയുടെ ആരോപണം. ജാദവിനെതിരായ വിധി കീഴ വഴക്കങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചു. അതേസമയം കേസ് പരിഗണിക്കുന്നതിന് മുമ്പായി തന്നെ ജാദവിനെ തൂ്ക്കിലേറ്റിയിരിക്കാമെന്ന് സംശയവും ഹരീഷ് സാല്‍വെ ഉന്നയിച്ചു.

നിയമസഹായം നല്‍കണമെന്ന് ഇന്ത്യയുടെ അഭ്യര്‍ത്ഥന നിരവധി തവണയാണ് പാക്കിസ്ഥാന്‍ നിരസിച്ചത്. ജാദവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്ത വിവരം ഇന്ത്യയെ അറിയിക്കാനോ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. ജാദവിനെ തട്ടിക്കൊണ്ടുപോയ ശേഷം അന്യായമായി കുറ്റം ചുമത്തുകയായിരുന്നു. ജാദവിനെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളില്‍ കൂടിയാണ് ഇന്ത്യയറിഞ്ഞതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയെ അറിയിച്ചു. കേസില്‍ വാദം തുടരുകയാണ്.

ഇന്ത്യയുടെ വാദം കഴിഞ്ഞ ശേഷമായിരിക്കും പാക്കിസ്ഥാന്റെ വാദം കേള്‍ക്കുക. പതിനൊന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും90 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇന്ന വൈകീട്ടോടെ അന്തിമ ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോടതി നടപടി ക്രമങ്ങള്‍ യുഎന്‍ വെബ് ടിവിയും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com