ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവ്

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവ്.
ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവ്. കേസ് സിബിഐ ഏറ്റെടുക്കണമെന്നാണ് ഡെല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായശേഷം 2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാവുന്നത്. 

കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ ദിവസങ്ങള്‍ക്കുമുന്‍പ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. പൊലീസ് അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനെ തുടര്‍ന്ന് നജീബിന്റെ അമ്മ സിബിഐ അന്വേഷണത്തിന് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ടായിരുന്നു. വിദ്യാര്‍ഥിയുടെ അമ്മയുടെ ആവശ്യത്തെ ഡല്‍ഹി പൊലീസ് എതിര്‍ത്തില്ല.

സിബിഐയോട് വിദ്യാര്‍ത്ഥിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞ കോടതി ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും നിര്‍ദേശിച്ചു. കേസില്‍ തുടര്‍വാദം ജൂലൈ 17ന് നടക്കും. ഡല്‍ഹി പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ഇതിനാല്‍ ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നുമാണ് നജീബിന്റെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com