ന്യുഡല്‍ഹി:രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയുമാണ് കുറച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് ഇന്ധനവില കുറയാന്‍ കാരണം. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ