ജയ്പൂരില്‍ മലയാളിയെ വെടിവെച്ചുകൊന്നു; ദുരഭിമാനക്കൊലയെന്ന് പോലീസ്

ഭാര്യ മമത ചൗധരിയെ ബലമായി പിടിച്ചുകൊണ്ടുപോകാനും ശ്രമമുണ്ടായി
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ജയ്പൂര്‍: മലയാളിയായ യുവ എഞ്ചിനീയറെ ജയ്പൂരില്‍ വെടിവെച്ചുകൊന്നു. പത്തനംതിട്ട സ്വദേശിയ അമിത് നായരാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയാണെന്നാണ് പോലീസിന്റെ നിഗമനം. അമിതിന്റെ ഭാര്യയുടെ ബന്ധുക്കളാണ് കൊല നടത്തിയതെന്നും പോലീസ് പറഞ്ഞു.
അമിതിനെ വെടിവെച്ചു കൊന്നതിനുശേഷം ഭാര്യ മമത ചൗധരിയെ ബലമായി പിടിച്ചുകൊണ്ടുപോകാനും ശ്രമമുണ്ടായി. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com