മുത്തലാഖിനെ നിരാകരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരമുണ്ടോയെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രിം കോടതി

മുത്തലാഖ് പാപമാണെന്ന് സമുദായത്തിനകത്ത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വാദിക്കുന്നു
മുത്തലാഖിനെ നിരാകരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരമുണ്ടോയെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: മുത്തലാഖിനെ നിരാകരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവസരമുണ്ടോയെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രിം കോടതി. മുത്തലാഖിന് എതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയിന്‍മേലുള്ള വാദം തുടരുന്നതിനിടയിലാണ് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചത്.മുത്തലാഖ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിവാഹ സമയത്ത് സ്ത്രീക്ക് തീരുമാനിക്കാന്‍ കഴിയുമോയെന്നും സുപ്രീംകോടതി ചോദിച്ചു.വിവാഹ കരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെനനും സുപ്രീംകോടതി പറഞ്ഞു.മുത്തലാഖ് പാപമാണെന്ന് സമുദായത്തിനകത്ത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വാദിക്കുന്നു.

 മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വാദമാണ് ഇന്നും തുടരുന്നത്. 
മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഇന്നലെ വാദിച്ചിരുന്നു. 1,400 വര്‍ഷമായി തുടരുന്ന വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നായിരുന്നു വാദം. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 11 മുതലാണ് സുപ്രീംകോടതി വാദം കേട്ട് തുടങ്ങിയത്.ഉത്തര്‍പ്രദേശ് സ്വദേശിനി സൈറാബാനുവാണ് മുത്തലാഖിനെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com