ജിഎസ്ടി നിരക്കുകളില്‍ ധാരണയായി: ഭക്ഷ്യവില കുറയുമെന്ന് ജെയ്റ്റ്‌ലി 

1211 ഉത്പന്നങ്ങളുടെ നികുതി നിശ്ചയിച്ചു,ഭൂരിപക്ഷവും 18 ശതമാനം നികുതിയില്‍ വരുന്നവയാണ്
ജിഎസ്ടി നിരക്കുകളില്‍ ധാരണയായി: ഭക്ഷ്യവില കുറയുമെന്ന് ജെയ്റ്റ്‌ലി 

ശ്രീനഗര്‍: ചരക്കുസേവന നികുതി(ജിഎസ്ടി)നിരക്കില്‍ ധാരണയായി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 1211 ഉത്പന്നങ്ങളുടെ നികുതി നിശ്ചയിച്ചു. ഭൂരിപക്ഷവും 18 ശതമാനം നികുതിയില്‍ വരുന്നവയാണ്. സ്വര്‍ണം, ബീഡി, ചെറുകാറുകള്‍, പാക്കറ്റ് ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള ആറ് ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്തയിച്ചിട്ടില്ല.തലമുടിയില്‍ ഉപയോഗിക്കുന്ന എണ്ണ, ടൂത്ത് പേസ്റ്റ്, സോപ്പുകള്‍ തുടങ്ങിയവയുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18ശതമാനമാക്കി കുറച്ചു. പഞ്ചസാര, ചായ, കാപ്പി തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാണ്. 

ജിഎസ്ടി നടപ്പാകുന്നതോടെ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.യോഗത്തില്‍ മിക്കവാറും ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുകയാണ് ചെയ്തതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.81 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി 18 ശതമാനമോ അതിനുതാഴെയോ ആണെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു. 19 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഏറ്റവും കൂടുതല്‍ നികുതിയായ 28 ശതമാനംനല്‍കേണ്ടിവരിക. അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന യോഗത്തിലുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com