'ദൈവകോപം' തീര്‍ക്കാന്‍ രായ്ക്കുരാമാനം കുളം വറ്റിച്ച് ഒരു ഗ്രാമം

മഴ പെയ്യാനായി കുളം വറ്റിക്കണമെന്ന അശരീരി കേട്ടെന്ന് യുവാക്കള്‍. വെള്ളം നിറഞ്ഞ കുളം വറ്റിച്ചത് ഒറ്റ രാത്രി കൊണ്ട്
'ദൈവകോപം' തീര്‍ക്കാന്‍ രായ്ക്കുരാമാനം കുളം വറ്റിച്ച് ഒരു ഗ്രാമം

 ഴയ്ക്കായുള്ള കാത്തിരിപ്പ് ഉത്തരമില്ലാതെ നീണ്ടുനീണ്ടു പോവുകയാണ് കര്‍ണാടകയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും. എന്നാല്‍ ബല്ലാരി എന്ന ഗ്രാമത്തില്‍ കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും ആശ്വാസമായി രണ്ടാഴ്ച മുന്‍പ് ശക്തമായ മഴയെത്തി. എന്നാല്‍ മഴയെത്തിയിട്ടും അവര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല.

നിറഞ്ഞു കിടന്നിരുന്ന ഒരു ജലാശയം ദൈവ കോപം എന്ന കാരണം പറഞ്ഞ് വറ്റിച്ചാണ്‌ ബല്ലാരി ഗ്രാമവാസികളെ ഒരു വിഭാഗം യുവാക്കള്‍ വെട്ടിലാക്കിയിരിക്കുന്നത്. വരള്‍ച്ച കാലത്ത് പോലും വെള്ളം വറ്റാതെ, മൂന്ന് വര്‍ഷമായി നിറഞ്ഞു കിടക്കുന്ന രാംദുര്‍ഗ ജലാശയത്തോടുള്ള ദൈവ കോപമാണ് ബല്ലാരി ഗ്രാമത്തില്‍ മഴ ലഭിക്കാത്തതിന് കാരണമെന്നാണ് യുവാക്കളുടെ വാദം.

ഒരാഴച മുന്‍പുള്ള ജലാശയത്തിന്റെ ദൃശ്യം
 

ദൈവകോപം ഈ യുവാക്കള്‍ എങ്ങനെ അറിഞ്ഞു എന്നതിന് ആര്‍ക്കും വിശ്വസിക്കാനാകാത്ത ഒരു കഥയും അവര്‍ പറയുന്നു. രാംദുര്‍ഗ ജലാശയം വറ്റിക്കണമെന്ന ദൈവ അശരിരി കേട്ടെന്നാണ് യുവാക്കള്‍ മെനഞ്ഞിരിക്കുന്ന കഥ. 

അതേസമയം കുളം വറ്റിച്ചതില്‍ അയിത്തം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. താഴ്ന്ന ജാതിയില്‍ ഉള്‍പ്പെട്ടവര്‍ വെള്ളം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ ശുദ്ധമാക്കാനെന്ന പേരില്‍ വറ്റിക്കുന്നത് പ്രദേശത്ത് പതിവാണ്.

വ്യാഴാഴ്ച രാത്രിയാണ് യുവാക്കള്‍ ഈ ജലാശയം വറ്റിച്ചത്. ജലം കനാലിലൂടെ ഒഴുക്കി വിടുകയായിരുന്നു. എന്നാല്‍ ജലാശയം വറ്റിച്ചതിന് പിന്നില്‍ മീന്‍പിടുത്തക്കാരുണ്ടോ എന്ന സംശയവും നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. ടണ്‍ കണക്കിന് മീനായിരുന്നു വറ്റിച്ച കുളത്തില്‍ നിന്നും നീക്കിയത്. 

ജലാശയം വറ്റിച്ചതിന് ശേഷം വ്യാഴാഴ്ചയുള്ള ദൃശ്യം 
 

ജലാശയം വറ്റിച്ച വാര്‍ത്ത വിവാദമായതോടെ സ്ഥലം റവന്യ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ 75 ലക്ഷം രൂപ മുടക്കി സര്‍ക്കാര്‍ വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുമുള്ള ജലം ഒരു വിഭാഗം ആളുകള്‍ ഉപയോഗിച്ചിരുന്നില്ല.  അമ്പലത്തേക്കള്‍ ഉയരത്തില്‍ വാട്ടര്‍ ടാങ്ക് പണിതു എന്നാരോപിച്ചാണ് ടാങ്ക് ഉപേക്ഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com