വോട്ടിംഗ് യന്ത്രം: കൃത്രിമം തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ അവസരം; വിശ്വാസ്യത തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണം

വോട്ടിംഗ് യന്ത്രം: കൃത്രിമം തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ അവസരം; വിശ്വാസ്യത തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണം

ന്യൂഡെല്‍ഹി: ഇലക്ട്രിക്ക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന
ആരോപണയുമയര്‍ന്ന സാഹചര്യത്തില്‍ ഇത് തെളിയിക്കുന്നതിന് ഹാക്കര്‍മാരെ വെല്ലുവിളിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂണ്‍ മൂന്ന് മുതല്‍ ഇതിന് അവസരമൊരുക്കും. രാജ്യത്തെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത വ്യക്തമാക്കാന്‍ വേണ്ടി ക്ഷണിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചു.

യന്ത്രങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച ആര്‍ക്കും അത് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്. ഒറ്റത്തവണ പ്രോഗ്രാം ചെയ്യാന്‍ പറ്റുന്ന ചിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം ട്രോജന്‍ ഹോഴ്‌സ് ഉപയോഗിച്ചിട്ടില്ലെന്നും സെയ്ദി വ്യക്തമാക്കി.

ഇലക്ട്രിക്ക് വോട്ടിംഗ് യന്ത്രങ്ങളുടെ ഇന്റേണല്‍ സര്‍ക്യൂട്ടുകള്‍ ഒരിക്കലും മാറ്റാന്‍ സാധിക്കില്ല. മികച്ച സാങ്കേതിക ഗുണങ്ങളോടെയും ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നതുമാണ് ഇവിടെ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആരോപണമുണ്ടായിരുന്നു. ഇതിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധന നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com