ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബിജെപി നേതാവ്‌; സൈബര്‍ സെല്‍ വലയില്‍ കുരുക്കി

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട്‌ മധ്യപ്രദേശ് സൈബര്‍ സെല്‍ പിടികൂടിയ ഒന്‍പത് പേരില്‍ ഒരാളായിരുന്നു ബിജെപി നേതാവായ നീരജ് ഷക്യ
ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബിജെപി നേതാവ്‌; സൈബര്‍ സെല്‍ വലയില്‍ കുരുക്കി

ഭോപ്പാല്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് നീരജ് ഷക്യയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന ബിജെപി മധ്യപ്രദേശ് ഘടകത്തിന്റെ വാദം പൊളിച്ച് സോഷ്യല്‍ മീഡിയ. മധ്യപ്രദേശിലെ ബിജെപിയുടെ പട്ടികജാതി മീഡിയ കോര്‍ഡിനേറ്ററായി നീരജ് ഷക്യയെ നിയമിച്ചുള്ള ഉത്തരവ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ബിജെപി നേതൃത്വത്തിന് ഉത്തരംമുട്ടിയത്. 

ഇതോടെ പ്രതിരോധ ശ്രമങ്ങള്‍ വിഫലമായതോടെ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റിലായ നീരജ് ഷക്യയെ പാര്‍ട്ടി പുറത്താക്കി. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട്‌ മധ്യപ്രദേശ് സൈബര്‍ സെല്‍ പിടികൂടിയ ഒന്‍പത് പേരില്‍ ഒരാളായിരുന്നു ബിജെപി നേതാവായ നീരജ് ഷക്യ. 

രണ്ട് ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് എടുത്തായിരുന്നു ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. സെക്‌സ് റാക്കറ്റ് സംഘം തടവിലാക്കിയിരുന്ന നാല് സ്ത്രീകളേയും സൈബര്‍ സെല്‍ സംഘം ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തി. മഹാരാഷ്ട്ര, മേഘാലയ എന്നിവിടങ്ങളില്‍ നിന്നും ജോലി തേടിയെത്തിയ പെണ്‍കുട്ടികളെയായിരുന്നു ഇവര്‍ തടവിലാക്കിയിരുന്നത്. 

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഭോപ്പാലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു നീരജ് ഷക്യയും സംഘവം പെണ്‍കുട്ടികളെ കുടുക്കിയിരുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളിലേയും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും പെണ്‍കുട്ടികളെയാണ് ഇവര്‍ കൂടുതലായും ലക്ഷ്യം വെച്ചിരുന്നത്. വിവിധ ജോബ് പോര്‍ട്ടലുകളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്. പത്താം ക്ലാസ്, പ്ലസ്ടു കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുന്ന പെണ്‍കുട്ടികളായിരുന്നു ഇവരുടെ ഇരകള്‍.

ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് ഇന്ത്യന്‍ സൈനീകരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മധ്യപ്രദേശിലെ ബിജെപി ഐടി സെല്‍ തലവനെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com