പശുവിന്റെ പാല് നല്‍കി റംസാന്‍ നോമ്പ് മുറിക്കാന്‍ ആര്‍എസ്എസ്; പശുവുന്റെ മൂല്യം മുസ്ലീങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യം

പശുവിന്റെ പാലും, അതില്‍ നിന്നുമുള്ള ഉത്പന്നങ്ങളും മാത്രമായിരിക്കും ഇഫ്താര്‍ വിരുന്നില്‍ ഉണ്ടായിരിക്കുക
പശുവിന്റെ പാല് നല്‍കി റംസാന്‍ നോമ്പ് മുറിക്കാന്‍ ആര്‍എസ്എസ്; പശുവുന്റെ മൂല്യം മുസ്ലീങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യം

ലഖ്‌നൗ: റംസാന്‍ വ്രതാനുഷ്ഠാന നാളുകളില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്താന്‍ ആര്‍എസ്എസ്. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസിന്റെ മുസ്ലീം വിഭാഗമാണ് വെള്ളിയാഴ്ചകളില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

എന്നാല്‍ പശുവിന്റെ പാലും, അതില്‍ നിന്നുമുള്ള ഉത്പന്നങ്ങളും മാത്രമായിരിക്കും ഇഫ്താര്‍ വിരുന്നില്‍ ഉണ്ടായിരിക്കുക. പശു സംരക്ഷണത്തിന്റെ സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് പശുവിന്റെ പാലും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും മാത്രം ഒരുക്കി ആര്‍എസ്എസ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. 

പശു മാംസം ഭക്ഷിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും എന്ന് മുംസ്ലീം വിഭാഗങ്ങള്‍ മനസിലാക്കി കൊടുക്കാന്‍ വേണ്ടി കൂടിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് വ്യക്തമാക്കുന്നു. 

റംസാന്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ ആദ്യമായിട്ടായിരിക്കും പശുവിന്റെ പാല്‍ കുടിച്ച് വ്രതം അവസാനിപ്പിക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. 2002ലാണ് ആര്‍എസ്എസിന്റെ മുസ്ലീം വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിക്കുന്നത്. മുസ്ലീം വിഭാഗത്തിനിടയിലെ ആര്‍എസ്എസ് സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com