യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടാലെന്താ, സേവാഗിന് സന്തോഷം!

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടാലെന്താ, സേവാഗിന് സന്തോഷം!

ന്യൂഡെല്‍ഹി:  ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം വീരേന്ദര്‍ സേവാഗ് കളി നിര്‍ത്തിയ ശേഷം കൂടുതലും വാര്‍ത്തകളില്‍ ഇടം നേടുന്നത് ട്വിറ്ററിലൂടെയാണ്. ഈയടുത്തായി സേവാഗിന്റെ ശ്രദ്ധ മുഴുവനും സൈന്യത്തിലാണ്. സൈന്യത്തിനെതിരേ വരുന്ന ട്വീറ്റുകളെ കളിയാക്കി ട്വീറ്റ് ചെയ്യലാണ് പരിശീലകന്‍ എന്ന നിലയിലും തോറ്റു തുന്നം പാടിയ സേവാഗിന്റെ ഇപ്പോഴത്തെ വലിയ ജോലി.

കാശ്മീരില്‍ കല്ലേറുകാരില്‍ നിന്നും മനുഷ്യകവചമായി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട മേജര്‍ നിധിന്‍ ഗോഗോയിക്ക് സൈനിക ബഹുമതി നല്‍കിയതാണ് സേവാഗിനെ ഇപ്പോള്‍ സന്തോഷവാനാക്കിയിരിക്കുന്നത്. കാശ്മീരില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളൊന്നും താരം അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞതായി നടക്കുന്നില്ല എന്നത് പോട്ടെ. ഗോഗോയിക്ക് അഭിന്ദനമര്‍പ്പിച്ച് തന്റെ പോരാട്ട ഭൂമിയായ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനും സേവാഗ് മറന്നില്ല.

പട്ടാളക്കാരെ കലാപത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ്. സൈനിക മെഡല്‍ ലഭിച്ച മേജര്‍ നിധിന്‍ ഗോഗോയിക്ക് എന്റെ അഭിനന്ദനം. ട്വിറ്റര്‍ ആയതിനാല്‍ വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പറ്റാത്തതുകൊണ്ടാകും സൈനികരുടെ വീരശൂര പരാക്രമ കഥകള്‍ സേവാഗ് എഴുതിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com