40 കുട്ടികളില്‍ പത്താം ക്ലാസ് പാസായത് ഒരാള്‍ മാത്രം; ഗ്രാമവാസികള്‍ സര്‍ക്കാര്‍ സ്‌കൂള്‍ പൂട്ടിയിട്ടു

ഗ്രാമവാസികള്‍ സ്‌കൂള്‍ തുറക്കാന്‍ സമ്മതിക്കാതിരുന്നതോടെ രണ്ട് അധ്യാപകരെ അധികൃതര്‍ ബുധനാഴ്ച തന്നെ സ്ഥലം മാറ്റി
ഫോട്ടോ: ഹിന്ദുസ്ഥാന്‍ ടൈംസ്‌
ഫോട്ടോ: ഹിന്ദുസ്ഥാന്‍ ടൈംസ്‌

മെവത്: 40 കുട്ടികളാണ് ഹരിയാനയിലെ റ്വാലി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. എന്നാല്‍ ജയിച്ചതാകട്ടെ ഒരു വിദ്യാര്‍ഥി മാത്രം. പത്താം ക്ലാസ് ഫലം വന്നതോടെ ഞെട്ടിയ ഗ്രാമവാസികള്‍ വെറുതെ ഇരുന്നില്ല. പ്രതിഷേധവുമായെത്തിയ അവര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പൂട്ടിയിട്ടു. 

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ സ്‌കൂളിന് മുന്നിലെത്തിയ ഗ്രാമവാസികള്‍ സ്‌കൂള്‍ പൂട്ടിയിട്ടു. അധ്യാപകരെ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ ഇവര്‍ അനുവദിച്ചില്ല. നിലവില്‍ സ്‌കൂളിലുള്ള അധ്യാപകരെ മാറ്റി പുതിയ അധ്യാപകപരെ നിയമിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. 

ഗ്രാമവാസികള്‍ സ്‌കൂള്‍ തുറക്കാന്‍ സമ്മതിക്കാതിരുന്നതോടെ രണ്ട് അധ്യാപകരെ അധികൃതര്‍ ബുധനാഴ്ച തന്നെ സ്ഥലം മാറ്റി. പിന്നീട് ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ചതിന് ശേഷമാണ് സ്‌കൂള്‍ തുറക്കാന്‍ ഗ്രാമവാസികള്‍ തയ്യാറായത്. 

എന്നാല്‍ പത്താം ക്ലാസ് ഫലം തങ്ങളേയും ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. 100 ശതമാനം വിജയമാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും ഇവിടുത്തെ അധ്യാപകര്‍ പറയുന്നു. എന്നാല്‍ 2016ലെ പത്താം ക്ല്‌സ് പരീക്ഷയില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് ഈ സ്‌കൂളില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നത്. 2015ലാകട്ടെ പാസായത് 2 വിദ്യാര്‍ഥികളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com