അമ്മയുടെ മൃതദേഹത്തിനരികില്‍ മുലപ്പാല്‍ മധുരം നുകരാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം നൊമ്പരമാകുന്നു

തന്റെ അമ്മയുടെ മാറിടം ഇനി തനിക്കുവേണ്ടി ചുരത്തില്ലെന്ന് ഇവന് മനസിലാക്കാന്‍ കഴിയില്ല.
അമ്മയുടെ മൃതദേഹത്തിനരികില്‍ മുലപ്പാല്‍ മധുരം നുകരാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം നൊമ്പരമാകുന്നു

ഭോപ്പാല്‍: അമ്മ മരിച്ചതറിയാതെ ആ ശരീരത്തിലെ മുലപ്പാല്‍ നുകരാന്‍ ശ്രമിയ്ക്കുന്ന കുഞ്ഞിന്റെ ചിത്രം ആളുകളുടെ ഹൃദയത്തില്‍ നൊമ്പരമാകുന്നു. വിശപ്പിന്റെയും നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും സാക്ഷ്യപത്രമാണ് ഈ കുഞ്ഞ്. തന്റെ അമ്മയുടെ മാറിടം ഇനി തനിക്കുവേണ്ടി ചുരത്തില്ലെന്ന് ഇവന്
 മനസിലാക്കാന്‍ കഴിയില്ല.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഡമായില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടെത്തിയത്. ആ സമയത്ത് കുഞ്ഞിന്റെ മറുകയ്യില്‍ ഒരു ബിസ്‌ക്കറ്റുമുണ്ടായിരുന്നു. കാഴ്ചക്കാരില്‍ ചിലരാണ് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

പ്രദേശവാസികള്‍ അറിയച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സ്ത്രീ ട്രെയിനില്‍ നിന്ന് വീണതോ, ട്രെയിന്‍ തട്ടി മരിച്ചതോ ആകാം എന്ന നിഗമനത്തിലാണ് പോലീസ്. തലയ്ക്കുണ്ടായ അമിത രക്തശ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 

കൂട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. പരിക്കേറ്റെങ്കിലും അവര്‍ക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കളാരാണെന്നറിയാന്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com