പെണ്‍കുട്ടികള്‍ അക്രമിയുടെ ലിംഗം മുറിച്ചാല്‍ തെറ്റില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ 

കൈകളില്‍ ചെറിയ കത്തികള്‍ കൊണ്ടു നടക്കാനും പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ പഠിക്കാനും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു
പെണ്‍കുട്ടികള്‍ അക്രമിയുടെ ലിംഗം മുറിച്ചാല്‍ തെറ്റില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ 

വിശാഖപട്ടണം: ലൈംഗികാതിക്രമത്തിന് മുതിരുന്ന പുരുഷന്റെ ലിംഗം ഛേദിച്ചാല്‍ തെറ്റില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍. സ്ത്രീത്വം സംരക്ഷിക്കാന്‍ വേണ്ടി ഒരു പുരുഷന്റെ ലിംഗം ഛേദിക്കേണ്ടിവന്നാല്‍ അതില്‍ തെറ്റില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ നന്നപാനേനി രാജകുമാരി. കൈകളില്‍ ചെറിയ കത്തികള്‍ കൊണ്ടു നടക്കാനും പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ പഠിക്കാനും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. 

മെയ് 20ന് കൂട്ട ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ. വൈകാരിരകമായാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികളുടെ അവസ്ഥ കണ്ട വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. 
തന്റെ വാദത്തെ ന്യായീകരിക്കാന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് അവര്‍ എടുത്തുകാട്ടിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം നിയമ വിദ്യാര്‍ത്ഥിനി മുറിച്ചിരുന്നു. ഈ സംഭവത്തെയാണ് ആന്ധ്രാ വനിതാ കമ്മീഷന്‍ ഉയര്‍ത്തിക്കാട്ടിയത്. 

ഇന്ത്യയിലൊട്ടാകെ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആന്ധ്രയില്‍ വനിതാ കമ്മീഷനെക്കൂടാതെ നരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും തിരുവനന്തപുരത്തെ പെണ്‍കുട്ടിയെ അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com