''ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തുന്നതെങ്കിനെയെന്ന് തെളിയിച്ചുതരാം'': ഇലക്ഷന്‍ കമ്മീഷന്റെ വെല്ലുവിളി സ്വീകരിച്ചത് സിപിഎമ്മും എന്‍സിപിയും മാത്രം

ആംആദ്മി പാര്‍ട്ടിപോലും ഇലക്ഷന്‍ കമ്മീഷന്റെ വെല്ലുവിളിയോട് പ്രതികരിച്ചില്ല
''ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തുന്നതെങ്കിനെയെന്ന് തെളിയിച്ചുതരാം'': ഇലക്ഷന്‍ കമ്മീഷന്റെ വെല്ലുവിളി സ്വീകരിച്ചത് സിപിഎമ്മും എന്‍സിപിയും മാത്രം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കും എന്ന തെളിയിക്കാമോയെന്ന ഇലക്ഷന്‍ കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് സിപിഎമ്മും എന്‍സിപിയും മാത്രമാണ്. ഇക്കാര്യത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കുകയും പ്രതികരണം നടത്തുകയും ചെയ്ത ആംആദ്മി പാര്‍ട്ടിപോലും ഇലക്ഷന്‍ കമ്മീഷന്റെ വെല്ലുവിളിയോട് പ്രതികരിച്ചില്ല.
ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഉന്നയിച്ച വെല്ലുവിളിയ്ക്ക് മറുപടി കൊടുക്കേണ്ട അവസാനദിവസം വെള്ളിയാഴ്ചയായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താമെന്ന് ഈ പാര്‍ട്ടികള്‍ തെളിയിക്കേണ്ടത് ജൂണ്‍ മൂന്നിന് ആയിരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ബി.ജെ.പി., ആര്‍എല്‍ഡി, സിപിഐ എന്നീ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യുന്നത് എങ്ങനെ എന്നറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലടക്കം വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി ഭരണം പിടിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ സാമ്പിള്‍ പരിശോധനയ്ക്കിടെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട് വീണത് അന്ന് ചര്‍ച്ചയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഹിയറിംഗ് വിളിച്ചതും രരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഹാക്കിംഗ് തെളിയിക്കാന്‍ അവസരം നല്‍കിയതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com