പിങ്ക് സാരിയുടുത്ത് ഈ അറുപതുകഴിഞ്ഞവര്‍ പോകുന്നത് എവിടെക്കാണ്

മഹാരാഷ്ട്രയില്‍ ഈ കാഴ്ച ആസാധാരണമാണ് -  സാധാരണ പ്രായത്തില്‍ പോലും കുട്ടികള്‍ക്ക് യഥാസമയം സ്‌കളില്‍ പോകാന്‍ കഴിയാത്തിടത്താണ് ഇത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്
പിങ്ക് സാരിയുടുത്ത് ഈ അറുപതുകഴിഞ്ഞവര്‍ പോകുന്നത് എവിടെക്കാണ്

താനെ: എല്ലാദിവസവും പിങ്ക് സാരിയുടുത്ത ഈ അറുപതുകാരികള്‍ പോകുന്നത് എങ്ങോട്ടെക്കാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും ഇവരുടെ പോക്ക് കാണുമ്പോള്‍. ഇവരുടെ പുറകില്‍ ബാഗ് കൂടികാണുമ്പോള്‍ കരുതുക ഇവരുടെ പേരക്കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിവരികയാണെന്ന്. എന്നാല്‍ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നത് ഇവരുടെ പേരക്കുട്ടികളല്ല. ഇവര്‍ തന്നെയാണ് ഈ വാര്‍ധക്യത്തിലും പഠിക്കാനായി പോകുന്നത്.

മഹാരാഷ്ട്രയില്‍ ഈ കാഴ്ച ആസാധാരണമാണ്. സാധാരണ പ്രായത്തില്‍ പോലും കുട്ടികള്‍ക്ക് യഥാസമയം സ്‌കളില്‍ പോകാന്‍ കഴിയാത്തിടത്താണ് ഇത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയിലെ താനെയിലുള്ള പംഗാനെ വില്ലേജിലാണ് ഈ അത്യപൂര്‍വമായ സ്‌കൂള്‍. അന്‍പത് വയസിനും 90 വയസിനുമിടയിലുള്ളവരാണ് ഇവിടുത്തെ പഠിതാക്കള്‍. എല്ലാദിവസവും രണ്ട് മണിക്കൂറാണ് ഇവര്‍ ഇവിടെ ചെലവഴിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാല് മണിവരെ. എഴുതാനും വായിക്കാനും മാത്രമല്ല കണക്ക് കൂട്ടാനും ഇവര്‍ക്ക് അറിയാം.

ഇവിടുത്തെ പ്രാദേശിക അധ്യാപകനായ ബംംഗാറും മോത്തിറാം ദലാല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്. 2016 മാര്‍ച്ച് 8നാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കുറഞ്ഞ കാലത്തിനകം എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഈ സ്‌കൂളിന്റെ വിജയം. ഇവര്‍ക്കായുള്ള സ്ലേറ്റും ചോക്കും പാഠപുസ്തകങ്ങളും യൂണിഫോം ഉള്‍പ്പടെയുള്ള  കാര്യങ്ങള്‍ നല്‍കുന്നത്  ഈ ചാരിറ്റബിള്‍ ട്രസ്റ്റാണ്. മുപ്പത് സ്ത്രീകളാണ് പഠനത്തിനായി എല്ലാദിവസവും ഇവിടെയെത്തുന്നത്. അധ്യാപനം നടത്തുന്നത് ശീതള്‍ മോറെയെന്ന മുപ്പത്കാരിയും

നേരത്തെ ബാങ്കുകളില്‍ പോകുമ്പോള്‍ ഞങ്ങള്‍ വിരലടയാളം പതിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പേരെഴുതി ഒപ്പിടാനും കഴിയുന്നുവെന്ന് പഠിതാക്കളിലൊരാളായ യശോദ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com