പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മെട്രോ സ്‌റ്റേഷന് സമീപം രണ്ട് യുവാക്കള്‍ മുത്രമൊഴിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞതിനാണ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്
പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ ഒരു സംഘം യുവാക്കള്‍ തല്ലിക്കൊന്നു. ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം ജിടിബി നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.  

മെട്രോ സ്‌റ്റേഷന് സമീപം രണ്ട് യുവാക്കള്‍ മുത്രമൊഴിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞതിനാണ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളോട് പ്രതികാരം ചെയ്യുന്നതിനായി ശനിയാഴ്ച രാത്രി 15 പേരടങ്ങുന്ന സംഘവുമായി യുവാക്കള്‍ എത്തുകയായിരുന്നു. 

തുണിയില്‍ കല്ലിട്ടും, മരകഷ്ണങ്ങള്‍ ഉപയോഗിച്ചുമാണ് ഓട്ടോറിക്ഷാ ഡ്രൈവറെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ കിരോരി മല്‍ കോളെജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

യുവാക്കളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോ ഡ്രൈവര്‍മാരും പറയുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യുവാക്കളെ തിരിച്ചറിയണമെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ആവശ്യം പൊലീസ് അംഗീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com