ഭാര്യയുടെ മുന്നില്‍ വെച്ച് ഭാര്യ പിതാവ് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യ ആത്മഹത്യ ചെയ്തു

മുംബൈയില്‍ വെച്ച് വിവാഹിതരായ ഇവരെ രണ്ട് ദിവസത്തിന് ശേഷം കള്ളം പറഞ്ഞ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു
ഭാര്യയുടെ മുന്നില്‍ വെച്ച് ഭാര്യ പിതാവ് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ പിതാവ് കൊലപ്പെടുത്തി. മകളുടെ മുന്നില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയും ആത്മഹത്യ ചെയ്തു. എന്നാല്‍ യുവാവിനെ കൊലപ്പെടുത്തിയത് മറച്ചുവയ്ക്കുന്നതിനായി യുവതിയേയും കൊലപ്പെടുത്തിയതാണോ എന്ന പൊലീസ് അന്വേഷിച്ചു വരികയാണ്.

ഹൈദരാബാദിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് സ്വാതി എന്ന യുവതിയെ നരേഷ് വിവാഹം കഴിച്ചത്. മുംബൈയില്‍ വെച്ച് വിവാഹിതരായ ഇവരെ രണ്ട് ദിവസത്തിന് ശേഷം കള്ളം പറഞ്ഞ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

നരേശിന്റെ പിതാവിന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നും നിങ്ങള്‍ എത്തിയാല്‍ മാത്രമെ ഇദ്ദേഹത്തെ പോകാന്‍ അനുവദിക്കുകയുള്ളു എന്നായിരുന്നു ഇവരെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഹൈദരാബാദിലേക്ക് വരുന്നതിനിടയില്‍ നരേഷിനെ കാണാതാവുകയായിരുന്നു. 

എന്നാല്‍ മെയ് രണ്ടിന് സ്വാതിയെ കൊണ്ട് പിതാവ്‌ ഫോണ്‍ വിളിപ്പിച്ച് നരേഷിനെ ഒരു രഹസ്യ സ്ഥലത്തേക്ക് വരുത്തിക്കുകയായിരുന്നു. ഇവിടെ വച്ച് ഭാര്യ പിതാവും, സഹോദരനും, മറ്റൊരു ബന്ധുവും ചേര്‍ന്ന് നരേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു. നരേഷിന്റെ മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com