മാധ്യമപ്രവര്‍ത്തകരെ ചെരുപ്പിനടിക്കണം; അവര്‍ പണത്തിനായി എന്തും ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി
മാധ്യമപ്രവര്‍ത്തകരെ ചെരുപ്പിനടിക്കണം; അവര്‍ പണത്തിനായി എന്തും ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ പണത്തിനായി എന്തും എഴുതും. അവരെ ചെരുപ്പു കൊണ്ട് അടിക്കണമെന്നും ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിസഭയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ദിലിപ് കാംബ്ലേ പറഞ്ഞു. 

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

മാധ്യമപ്രവര്‍ത്തകരെ ചെരുപ്പിനടിക്കാനാണ് മന്ത്രിയുടം പാര്‍ട്ടി അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ദിലിപ് കാംബ്ലെയെ പോലുള്ളവര്‍ക്ക് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ഇതുപോലുള്ള മന്ത്രിമാരെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും സച്ചിന്‍ റാവന്ത് പറഞ്ഞു. 

എന്നാല്‍ തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, മാധ്യമപ്രവര്‍ത്തനം ദുരൂപയോഗം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് താന്‍ വിമര്‍ശിച്ചതെന്നുമാണ് ദിലിപ് കാബ്ലെയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com